13കാരി ഗെയിം കളിച്ച് തുലച്ചത് 52 ലക്ഷം; അമ്മയുടെ അക്കൗണ്ടിൽ ബാക്കി 5 രൂപ!
ബെയ്ജിങ് ∙ ചൈനയിൽ 13 വയസ്സുകാരി മൊബൈൽഗെയിം കളിച്ചു തുലച്ചത് നാലരലക്ഷം യുവാൻ (ഏകദേശം 52 ലക്ഷം രൂപ). മൊബൈൽ ഗെയിമുകളോട് ആസക്തി വർധിച്ച പെൺകുട്ടി തുടരെത്തുടരെ അമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയായിരുന്നു. 5 മാസം കൊണ്ടാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇത്രയും പണം നഷ്ടപ്പെട്ടത്.
സ്കൂളിൽപോലും പെൺകുട്ടി അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട ടീച്ചർ മാതാവിനെ വിവരമറിയിച്ചു. അവർ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 5 രൂപയ്ക്കു തുല്യമായ തുക മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇടപാടുകൾ സംബന്ധിച്ച ബാങ്ക് സന്ദേശങ്ങൾ മാതാവിന്റെ ഫോണിൽ നിന്ന് അപ്പപ്പോൾ കുട്ടി ഡിലീറ്റ് ചെയ്തതിനാൽ പണം ചോരുന്നത് അറിഞ്ഞില്ല.
ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗ ആസക്തിയുള്ള രാജ്യമായാണ് വിവിധ സർവേകൾ ചൈനയെ വിലയിരുത്തുന്നത്.
English Summary: Teen in China spends Rs 52 lakh on mobile games