പാക്കിസ്ഥാനിൽ ട്രെയിൻ പാളംതെറ്റി 30 മരണം

കറാച്ചി ∙ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ ജില്ലയിൽ സർഹരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ പാളംതെറ്റി 30 യാത്രക്കാർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരുക്കേറ്റു. ആയിരത്തിലേറെ യാത്രക്കാരുമായി പോയ കറാച്ചി – റാവൽപിണ്ടി ഹസാര എക്സ്പ്രസാണ് അപകടത്തിൽപെട്ടത്.
കറാച്ചിയിൽനിന്ന് 275 കിലോമീറ്റർ അകലെയാണ് സർഹരി സ്റ്റേഷൻ. 10 ബോഗികൾ പാളം തെറ്റിയതായി റെയിൽവേ വക്താവ് അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
English Summary: Pakistan train accident: 30 killed