റോബർട് സ്വാൻ അന്തരിച്ചു
ലൊസാഞ്ചലസ് ∙ സ്പോർട്സ് സിനിമകളിലെ ക്യാരക്ടർ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട് സ്വാൻ (78) അന്തരിച്ചു. ഹൂസേഴ്സ് (1986), റുഡി (1993), ദ് ബേബ് (1992) എന്നീ സ്പോർട്സ് സിനിമകൾക്കു പുറമേ ദി അൺടച്ചബിൾസ് (1987), നാച്ചുറൽ ബോൺ കില്ലേഴ്സ് (1994), ഹൂ ഈസ് ദാറ്റ് ഗേൾ (1987) തുടങ്ങിയവയിലെ പൊലീസ് വേഷങ്ങളും ജനപ്രീതി നേടി. ഷിക്കാഗോയിൽ നാടകാഭിനയത്തിലും സജീവമായിരുന്നു.
English Summary: Robert Swan has passed away