സിഡ്നി ∙ യാത്രക്കാരൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മലേഷ്യൻ എയർലൈൻസ് വിമാനം തിരിച്ചിറങ്ങി. വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. 199 യാത്രക്കാരും 12 ജീവനക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പുറപ്പെട്ട വിമാനമാണ് 3 മണിക്കൂർ പറന്നതിനു ശേഷം തിരിച്ചിറക്കിയത്. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 

ഇതുമൂലം 32 ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കുകയും മറ്റുചില സർവീസുകൾ വൈകുകയും ചെയ്തു. ഒരാൾ സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടില്ല. 

English Summary : Threat of  passenger Malaysian plane landed