മനുഷ്യനിൽ പന്നിയുടെ വൃക്ക: പരീക്ഷണം വിജയം
ന്യൂയോർക്ക് ∙ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചു നടത്തിയ പരീക്ഷണം വിജയം. ഒരു മാസം സാധാരണ നിലയിൽ വൃക്ക മനുഷ്യനിൽ പ്രവർത്തിച്ചതോടെയാണ് ഇതൊരു സുപ്രധാന ചുവടുവയ്പാണെന്നു ശാസ്ത്രജ്ഞർ അവകാശപ്പെട്ടത്. ജീവനുള്ള മനുഷ്യരിൽ പന്നിയുടെ വൃക്ക പിടിപ്പിച്ചുള്ള പരീക്ഷണത്തിനു തയാറെടുക്കുകയാണു ശാസ്ത്രജ്ഞർ. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്ത് ആശുപത്രിയാണു പരീക്ഷണം നടത്തുന്നത്.
മസ്തിഷ്ക മരണം സംഭവിച്ചയാളുടെ രണ്ടു വൃക്കകളും നീക്കം ചെയ്ത് പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഒരു വൃക്ക ഏപ്രിൽ 14ന് ആണു വച്ചുപിടിപ്പിച്ചത്. പന്നിവൃക്കയുടെ ഇതുവരെയുള്ള പ്രവർത്തനം മികച്ച രീതിയിലാണെന്നു പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഡോ.റോബർട് മോണ്ട്ഗോമറി വ്യക്തമാക്കി.
English Summary : Pig kidney transplant in man, trial success