പ്രിഗോഷിനെ പുട്ടിൻ കൊന്നെന്ന പ്രചാരണം ശുദ്ധനുണ: റഷ്യ
മോസ്കോ ∙ വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിനെ പുട്ടിൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. പാശ്ചാത്യനിഗമനങ്ങൾ ശുദ്ധനുണയാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, പ്രിഗോഷിന്റെ മരണം ഇനിയും റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോസ്കോ ∙ വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിനെ പുട്ടിൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. പാശ്ചാത്യനിഗമനങ്ങൾ ശുദ്ധനുണയാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, പ്രിഗോഷിന്റെ മരണം ഇനിയും റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയപരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നു ക്രെംലിൻ വക്താവ് വ്യക്തമാക്കി.
ബുധനാഴ്ചയാണു പ്രിഗോഷിൻ അടക്കം 10 പേർ കയറിയ സ്വകാര്യവിമാനം മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ് എല്ലാവരും കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ടിവിയിലൂടെ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, ‘ഗുരുതരമായ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിൻ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്നു പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന എന്നു പൂർത്തിയാകുമെന്നും വ്യക്തമാക്കിയിട്ടില്ല. പ്രിഗോഷിന്റെ സംസ്കാരത്തിൽ പുട്ടിൻ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, സംസ്കാരത്തീയതി തീരുമാനിച്ചിട്ടില്ലെന്നാണു ക്രെംലിൻ വക്താവ് മറുപടി നൽകിയത്. അതിനിടെ, പൈലറ്റ് അലക്സി ലെവ്‌ഷിന്റെ മരണം സ്ഥിരീകരിച്ചു. അധികൃതർ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ജൂൺ 24 നു നടത്തിയ അട്ടിമറിശ്രമത്തിന്റെ പേരിൽ പ്രിഗോഷിനെ പുട്ടിന്റെ ഉത്തരവു പ്രകാരം വധിച്ചതാണെന്നാണു പാശ്ചാത്യഭരണകൂട കേന്ദ്രങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്. പ്രിഗോഷിന്റെ അന്ത്യം തന്നെ ഞെട്ടിച്ചില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തെയും റഷ്യ വിമർശിച്ചു. നയതന്ത്ര മര്യാദകൾ ബൈഡൻ വിസ്മരിക്കുകയാണെന്നു ക്രെംലിൻ കുറ്റപ്പെടുത്തി.
English Summary: Propaganda that Vladimir Putin killed Yevgeny Prigozhin is pure lie: Russia