ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനും ഇന്ത്യയുമായി നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ചർച്ചകളിൽ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ഇൻഫോസിസ് ഓഹരികൾ ചോദ്യങ്ങൾ ഉയർത്തുന്നു. അക്ഷതയുടെ പിതാവ് നാരായണമൂർത്തി സഹസ്ഥാപകനായുള്ള ഇൻഫോസിസിനു ബ്രിട്ടിഷ് സർക്കാരുമായും ഒട്ടേറെ ബ്രിട്ടിഷ് കമ്പനികളുമായും സോഫ്റ്റ്‍വെയർ സേവന ഇടപാടുകളുണ്ട്. സുനകിന്റെ ഭാര്യയ്ക്ക് ഇൻഫോസിസിൽ ഉടമസ്ഥതയുള്ളതിനാൽ  വ്യാപാരക്കരാർ വ്യവസ്ഥകളിലൂടെ അന്യായമായ നേട്ടമുണ്ടാക്കുമോയെന്ന് പ്രതിപക്ഷ ലേബർ പാർട്ടിയും വ്യാപാരവിദഗ്ധരും സംശയമുന്നയിച്ചതായി റിപ്പോർട്ടുണ്ട്. 

പ്രധാനമന്ത്രിയായശേഷം സുനക് ആദ്യമായി അടുത്തമാസം ഇന്ത്യയിലെത്തും. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണിത്.  ജി20 സമ്മേളനത്തിനിടെ ബ്രിട്ടിഷ് വ്യാപാര സെക്രട്ടറി കെമി ബാഡനോക്, കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി എഫ്ടിഎ ചർച്ച നടത്തുന്നുണ്ട്.

പ്രധാനമന്ത്രി ഇക്കാര്യത്തിൽ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് ലേബർ എംപിയും ജനസഭയിലെ എഫ്ടിഎ ചർച്ച മേൽനോട്ട സമിതി അധ്യക്ഷനുമായ ഡാരൻ ജോൺസ് ആവശ്യപ്പെട്ടു. ഭാര്യയ്ക്ക് കോറു കിഡ്സ് എന്ന കമ്പനിയിലുള്ള ഓഹരി വിവരം മറച്ചുവച്ചതിനു സുനക് ഈയിടെ മാപ്പു പറയേണ്ടിവന്നിരുന്നു. എഫ്ടിഎ ചർച്ചകളിൽനിന്ന് സുനക് വിട്ടുനൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

 

English Summary: Britain-India FTA contract and Akshata Murthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com