ദോഹ ∙ തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ഇറാനും യുഎസും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് 5 വീതം പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി. ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ഖത്തറിന്റെ വിമാനത്തിൽ ദോഹയിലെത്തിക്കും; അവിടെനിന്നു യുഎസിലേക്കു പോകും. യുഎസിൽ മോചിപ്പിക്കപ്പെടുന്ന ഇറാൻ പൗരന്മാർ 3 പേർ നാട്ടിലേക്കു തിരിച്ചെത്തുമെന്നും 2 പേർ യുഎസിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും. 

ADVERTISEMENT

അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.

English Summary : Iran and US under standing to hand over prisoners

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT