ഇറ്റലി മുൻ പ്രസിഡന്റ് നപൊളിറ്റാനോ അന്തരിച്ചു
റോം∙ ഇറ്റലിയുടെ മുൻ പ്രസിഡന്റും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രബല നേതാക്കളിലൊരാളുമായിരുന്ന ജോർജിയൊ നപൊളിറ്റാനോ (98) അന്തരിച്ചു. 2011ലെ യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധികാലത്തു രാജി വച്ചൊഴിഞ്ഞ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിക്കു പിൻഗാമിയായി സാമ്പത്തിക ശാസ്ത്രജ്ഞനായ മാരിയോ മോണ്ടിയെ

റോം∙ ഇറ്റലിയുടെ മുൻ പ്രസിഡന്റും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രബല നേതാക്കളിലൊരാളുമായിരുന്ന ജോർജിയൊ നപൊളിറ്റാനോ (98) അന്തരിച്ചു.
2011ലെ യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധികാലത്തു രാജി വച്ചൊഴിഞ്ഞ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിക്കു പിൻഗാമിയായി സാമ്പത്തിക ശാസ്ത്രജ്ഞനായ മാരിയോ മോണ്ടിയെ നിയമിച്ച് ഇറ്റലിയുടെ തകർച്ച ഒഴിവാക്കിയത് 9 കൊല്ലം (2006–2015) പ്രസിഡന്റായിരുന്ന നപൊളിറ്റാനോയാണ്. ഇറ്റലിയിലെ ജനപ്രിയ നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം സോവിയറ്റ് കമ്യൂണിസത്തിൽനിന്നു വഴി മാറി യൂറോപ്യൻ സോഷ്യലിസത്തിനു വേണ്ടി നിലകൊണ്ടും ശ്രദ്ധേയനായി.
English Summary: Former Italian President Napolitano has passed away