ഫിസിക്സ് നൊബേൽ 3 പേർക്ക്
സ്റ്റോക്കോം ∙ രോഗനിർണയത്തിനും ഇലക്ട്രോണിക്സിന്റെ നൂതനമേഖലകൾക്കും ഉപകാരപ്പെടും വിധം പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ച ഒരു വനിത ഉൾപ്പെടെ 3 ശാസ്ത്രജ്ഞർ ഈ വർഷത്തെ ഫിസിക്സ് നൊബേൽ പുരസ്കാരം കരസ്ഥമാക്കി. ഫിസിക്സിൽ നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് സ്വീഡനിലെ ലണ്ട് സർവകലാശാലയിൽ നിന്നുള്ള ആൻ ലുലിയെർ.

ആനിനു പുറമേ യുഎസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ പിയർ അഗസ്റ്റീനി, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഫിസിക്സിലെ ഫെറെൻസ് ക്രോസ് എന്നിവരാണ് അപൂർവ നേട്ടം കൈവരിച്ചത്.
പരമാണുവിലെയും (ആറ്റം) തന്മാത്രയിലേയും (മോളിക്യൂൾ) ഇലക്ട്രോണുകളുടെ ചലനങ്ങൾ കണ്ടെത്താൻ ആറ്റോ സെക്കൻഡ് പൾസസ് സഹായിക്കുമെന്ന് പുരസ്കാരം പ്രഖ്യാപിച്ച റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് വ്യക്തമാക്കി. ഇലക്ട്രോണുകളുടെ ചലനത്തിലും ഊർജകൈമാറ്റത്തിലുമുള്ള അതിവേഗ, അതിസൂക്ഷ്മ മാറ്റങ്ങൾ അളക്കാൻ കഴിയുമെന്നതാണു കണ്ടുപിടിത്തത്തിന്റെ സവിശേഷത.
നൊബേൽ പുരസ്കാരം അപ്രാപ്യമെന്നു കരുതുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന ഈ നേട്ടത്തിൽ അതിയായി സന്തോഷിക്കുന്നുവെന്നു അവാർഡ് ജേതാക്കളിലെ വനിത ആൻ ലുലിയെർ അഭിപ്രായപ്പെട്ടു. മാഡം ക്യൂറിയടക്കം 5 വനിതകളാണ് ഇതുവരെ ഫിസിക്സ് നൊബേൽ നേടിയത്. മരിയ ഗോപെർട് മേയർ, ഡോണ സ്ട്രിക്‌ലാൻഡ്, ആൻഡ്രിയ ഗെസ് എന്നിവരാണ് ആൻ ലുലിയർക്കു മുൻപ് പുരസ്കാരം നേടിയ മറ്റു വനിതകൾ.
10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 8.31 കോടി രൂപ) ആണു പുരസ്കാരത്തുക. രസതന്ത്ര നൊബേൽ ഇന്നു പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ നാളെയും.
English Summary : Physics Nobel Prize for three