ഒഹാദ്... നീ ജന്മദിനം ആഘോഷിച്ചോ? ഒൻപതു വയസ്സുകാരന്റെ ക്ഷണക്കത്ത് ലോകത്തിന്റെ കണ്ണു നനയിക്കുന്നു
ജറുസലം ∙ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയ ഇസ്രയേൽ ബാലൻ നേരത്തേ കൂട്ടുകാർക്ക് അയച്ച ജന്മദിനാഘോഷ ക്ഷണക്കത്ത് ലോകത്തിന്റെ കണ്ണു നനയിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഒഹാദ് മുൻഡർ സിക്രിയുടെ ഒൻപതാം ജന്മദിനം. വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരിക്കെയാണു ഹമാസിന്റെ ആക്രമണമുണ്ടായത്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഒഹാദിനെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് ഒരു വിവരവുമില്ല.

ജറുസലം ∙ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയ ഇസ്രയേൽ ബാലൻ നേരത്തേ കൂട്ടുകാർക്ക് അയച്ച ജന്മദിനാഘോഷ ക്ഷണക്കത്ത് ലോകത്തിന്റെ കണ്ണു നനയിക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഒഹാദ് മുൻഡർ സിക്രിയുടെ ഒൻപതാം ജന്മദിനം. വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരിക്കെയാണു ഹമാസിന്റെ ആക്രമണമുണ്ടായത്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഒഹാദിനെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് ഒരു വിവരവുമില്ല.
‘‘ഒക്ടോബർ 21ന് എന്റെ ഒൻപതാം ജന്മദിനമാണ്. ആഘോഷിക്കാൻ എത്തണേ...’’ – ഒഹാദിന്റെ കത്ത് ആരംഭിക്കുന്നതിങ്ങനെ. എല്ലാവരും തിരികെയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒഹാദിന്റെ പിതാവ് ഏവി സിക്രി.