ടിവി അവതാരകനായി ബോറിസ് ജോൺസൺ
ലണ്ടൻ ∙ യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വലതുപക്ഷ ടിവി ചാനലായ ജിബി ന്യൂസിൽ അവതാരകനാകുന്നു. യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അടുത്ത വർഷത്തെ യുഎസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾ നയിക്കുന്ന പാനലിൽ ബോറിസ് ജോൺസനുണ്ട്. വലിയ പ്രതിഫലത്തോടെയാണ് പുതിയ ജോലിയെന്നാണു സൂചന. രാഷ്ട്രീയത്തിലെത്തും മുൻപ് മാധ്യമപ്രവർത്തകനായിരുന്ന ബോറിസ് ജോൺസൺ 1987ൽ ദ് ടൈംസിൽ റിപ്പോർട്ടർ ആയിരുന്നു. പിന്നീട് ഡെയ്‌ലി ടെലിഗ്രാഫിൽ ജോലി ചെയ്ത അദ്ദേഹം ദ് സ്പെക്ടേറ്റർ മാസികയിൽ രാഷ്ട്രീയ പംക്തി കൈകാര്യം ചെയ്തിരുന്നു. 1999 മുതൽ 2005 വരെ മാസികയുടെ എഡിറ്ററുമായി.