ലൊസാഞ്ചലസ്∙ ‘ഫ്രണ്ട്സ്’ എന്ന അമേരിക്കൻ ജനപ്രിയ പരമ്പരയിലൂടെ ദീർഘകാലം പ്രേക്ഷകരെ ചിരിപ്പിച്ച മാത്യു പെറി (54) അന്തരിച്ചു. ലൊസാഞ്ചലസിലെ വീട്ടിൽ ബാത്ത്ടബിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണമെന്നാണ് സൂചന. ന്യൂയോർക്ക് നഗരത്തിലെ 6 സുഹൃത്തുക്കളുടെ കഥ പറയുന്ന പരമ്പരയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙  ‘ഫ്രണ്ട്സ്’ എന്ന അമേരിക്കൻ ജനപ്രിയ പരമ്പരയിലൂടെ ദീർഘകാലം പ്രേക്ഷകരെ ചിരിപ്പിച്ച മാത്യു പെറി (54) അന്തരിച്ചു. ലൊസാഞ്ചലസിലെ വീട്ടിൽ ബാത്ത്ടബിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണമെന്നാണ് സൂചന.

ന്യൂയോർക്ക് നഗരത്തിലെ 6 സുഹൃത്തുക്കളുടെ കഥ പറയുന്ന പരമ്പരയിലെ ‘ചാൻഡ്‌​ലർ ബിങ്’ എന്ന കഥാപാത്രം ലോകമെങ്ങും പെറിക്ക് ആരാധകരെ നേടിക്കൊടുത്തു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിതത്തിലൂടെ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും ഏറ്റവും ഉദ്ധരിക്കപ്പെടുകയും ചെയ്ത കഥാപാത്രമായിരുന്നു ചാൻഡ്‌​ലർ ബിങ്. എൻബിസി ചാനലിൽ 1994 മുതൽ 2004 വരെ തുടർച്ചയായി വന്ന പരമ്പര സൂപ്പർഹിറ്റ് ആയിരുന്നു. 2002ലെ മികച്ച ഹാസ്യപരമ്പരയ്ക്കുള്ള എമ്മി അവാർഡും നേടി.

ADVERTISEMENT

പ്രൈംടൈമിൽ യുഎസിൽ ഏറ്റവും കൂടുതൽ പേർ കണ്ട പരമ്പരയാണ് ‘ഫ്രണ്ട്സ്’. അവസാന എപ്പിസോഡ് കണ്ടത് അഞ്ചരക്കോടിയിലധികം പേർ. 

‘ഇന്ന് ഹൃദയഭേദകമായ ദിവസം’ എന്നാണ് ‘ഫ്രണ്ട്സ്’ നിർമാതാക്കളായ വാർണർ ബ്രോസ് ടെലിവിഷൻ ഗ്രൂപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

ADVERTISEMENT

ചിരിപ്പിച്ച് ലോകം കീഴടക്കി

‘നന്ദി പെറി, ഒരുപാട് ചിരിപ്പിച്ചതിന്’ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അനുശോചന സന്ദേശത്തിൽ എഴുതി. യുഎസിലെ മാസച്യൂസിറ്റ്സിൽ ജനിച്ച് കാനഡയിലെ ഒട്ടാവയിൽ വളർന്ന പെറിയുടെ സ്കൂളിലെ സഹപാഠി ആയിരുന്നു ട്രൂഡോ. അമ്മ സൂസൻ കാന‍ഡ പ്രധാനമന്ത്രി പിയർ ട്രൂഡോയുടെ പ്രസ് സെക്രട്ടറി. നടനായ പിതാവ് ജോൺ ബെന്നെറ്റ് പെറിയായിരുന്നു മാത്യുവിന്റെ മാതൃക. അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ലൊസാഞ്ചലസിലെത്തിയത്.

ADVERTISEMENT

1979ൽ ബാലതാരമായി ‘240 റോബർട്ട്’ എന്ന പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു. സിനിമയിലേക്കു കടന്നെങ്കിലും 1994ലെ ‘ഫ്രണ്ട്സി’ലേക്കുള്ള ക്ഷണമാണു വഴിത്തിരിവായത്. ചാൻഡ്‌​ലർ ബിങ് എന്ന കഥാപാത്രത്തിന്റെ തമാശകൾ കാണികളെ ചിരിപ്പിച്ചെങ്കിലും അണിയറയിൽ കടുത്ത സമ്മർദം ആണ് പെറി അനുഭവിച്ചിരുന്നത്. ക്രമേണ മദ്യത്തിനും ലഹരിമരുന്നിനും അടിമയായി. പലതവണ ചികിത്സ തേടിയതായി ‘ഫ്രണ്ട്സ്, ലവേഴ്സ് ആൻഡ് ദ് ബിഗ് ടെറിബിൾ തിങ്’ എന്ന ഓർമക്കുറിപ്പിൽ പറയുന്നു. 3 വർഷത്തെ അഭിനയകാലം പോലും ഓർക്കുന്നില്ലെന്ന് 2022ൽ ‘ഫ്രണ്ട്സ്’ കഥാപാത്രങ്ങളുടെ സംഗമത്തിൽ പെറി വേദനയോടെ പറഞ്ഞു. ദ് കിഡ്, സെർവിങ് സാറ, ഷി ഈസ് ഔട്ട് ഓഫ് കൺ‍ട്രോൾ, തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. കരോലിൻ ഇൻ സിറ്റി, ദ് വെസ്റ്റ് വിങ്, സ്ക്രബ്സ് തുടങ്ങിയവയാണ് മറ്റ് പ്രധാന പരമ്പരകൾ.

English Summary:

Matthew Perry, ‘Friends’ Star, Dies at 54

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT