ജറുസലം ∙ ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധം 2 മാസം പിന്നിടുമ്പോൾ, ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ പലസ്തീൻ ജനത. തെക്കൻ ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു. നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായി. ബോംബാക്രമണങ്ങളിൽ പരുക്കേറ്റ നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഗാസയിലെങ്ങും യുഎൻ സഹായവിതരണവും സ്തംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ ഗാസ ഏതാണ്ടു പൂർണമായി പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം, ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗാസയിലേക്കു കടന്നത്.

ADVERTISEMENT

വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ അഭയം തേടിയ ഖാൻ യൂനിസും ‌യുദ്ധഭൂമിയായതോടെ ഒഴിഞ്ഞുപോകാനിടമില്ലാത്ത ദുരവസ്ഥയിലാണു ജനങ്ങൾ. അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദേശിച്ചത്. ഒരു വിമാനത്താവളത്തെക്കാൾ ചെറുതാണ് ഈ പ്രദേശം. 

ഗാസയിലെ പ്രതിസന്ധി അനുനിമിഷം വഷളാകുകയാണെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. റഫായിൽ അടക്കം എല്ലായിടത്തും കനത്ത ബോംബാക്രമണമാണു നടക്കുന്നതെന്നു സംഘടനയുടെ ഗാസ പ്രതിനിധി റിച്ചഡ് പീപർകോൺ പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ ഉപരോധം മൂലം വൈദ്യുതി, ഇന്ധന വിതരണം നിലച്ചിട്ടു 2 മാസം പിന്നിടുന്നു. 80% വീടുകൾ തകർന്നു. മിക്ക ആശുപത്രികളും അടച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും നിലച്ച സ്ഥിതിയാണ്. 

ഈ മാസം 4 മുതൽ ഫോൺ, ഇന്റർനെറ്റ് റദ്ദാക്കി. ഗാസയിൽ സൈനിക അകമ്പടിയില്ലാതെ മാധ്യമപ്രവർത്തകരെ അനുവദിക്കാത്ത സാഹചര്യമുള്ളതിൽ യഥാർഥത്തിൽ അവിടെയെന്താണു സംഭവിക്കുന്നതെന്നു അറിയാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണിപ്പോൾ. നിലവിൽ റഫാ മാത്രമാണു യുഎൻ സഹായവിതരണമുള്ള ഏക സ്ഥലം. എന്നാൽ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞതിനാൽ അവിടേക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്. കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇന്നു തീവ്ര വലതുപക്ഷ ഇസ്രയേൽ സംഘടനകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ച് നിർത്തിവയ്ക്കാൻ രാജ്യാന്തര ഇടപെടലുണ്ടാകണമെന്ന് പലസ്തീൻ അതോറിറ്റി അഭ്യർഥിച്ചു. 

ADVERTISEMENT

16,248

2 മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം. ഇതിൽ 7112 കുട്ടികൾ, 4,885 സ്ത്രീകൾ. വെസ്റ്റ് ബാങ്കിലെ മരണസംഖ്യ 263.

43,616

പരുക്കേറ്റ പലസ്തീൻകാർ. 7600 പേരെക്കുറിച്ച് വിവരമൊന്നുമില്ല. ഇവർ ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽപെട്ടതാകുമെന്നു കരുതുന്നു. 

ADVERTISEMENT

19 ലക്ഷം

ഗാസയിൽനിന്നു വീടുപേക്ഷിച്ചു പോയവർ. (ഗാസയിലെ ജനസംഖ്യ 22 ലക്ഷം) 

105

ഹമാസ് വിട്ടയച്ച ബന്ദികൾ. 2 ബന്ദികളെ മരിച്ച നിലയിൽ കണ്ടെത്തി. ആകെ 240 ബന്ദികളാണുണ്ടായിരുന്നത്.

4

യുദ്ധത്തിനു മുൻപു വടക്കൻ ഗാസയിലുണ്ടായിരുന്ന 24 ആശുപത്രികളിൽ പ്രവർത്തിക്കുന്നത് നാലെണ്ണം മാത്രം. തെക്കൻ ഗാസയിലെ 11 ആശുപത്രികളിൽ എട്ടെണ്ണവും.

1200

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലുകാർ. കരയുദ്ധം തുടങ്ങിയശേഷം 84 സൈനികരും കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.

English Summary:

Israel- Hamas War: Israel intensifies bombardment in Gaza's Khan Younis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT