മോചനം അകലെ; സമാധാന നൊബേൽ നർഗീസ് മുഹമ്മദിയുടെ മക്കൾ ഏറ്റുവാങ്ങി
ഹെൽസിങ്കി ∙ ഇറാനിൽ ജയിലിൽ കഴിയുന്ന നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് (51) വേണ്ടി അവരുടെ മക്കൾ പുരസ്കാരം ഏറ്റുവാങ്ങി. സ്ത്രീകളുടെ അവകാശ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് എൻജിനീയർ കൂടിയായ നർഗീസ് മുഹമ്മദിയെ ഭരണകൂടം ജയിലിൽ അടച്ചത്. നർഗീസിന്റെ മക്കളായ ഇരട്ടകൾ അലിയും കിയാനയും (17) ചേർന്നാണ് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ ചേർന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

ഹെൽസിങ്കി ∙ ഇറാനിൽ ജയിലിൽ കഴിയുന്ന നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് (51) വേണ്ടി അവരുടെ മക്കൾ പുരസ്കാരം ഏറ്റുവാങ്ങി. സ്ത്രീകളുടെ അവകാശ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് എൻജിനീയർ കൂടിയായ നർഗീസ് മുഹമ്മദിയെ ഭരണകൂടം ജയിലിൽ അടച്ചത്.
നർഗീസിന്റെ മക്കളായ ഇരട്ടകൾ അലിയും കിയാനയും (17) ചേർന്നാണ് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ ചേർന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. പിതാവിനൊപ്പം പാരിസിൽ കഴിയുകയാണ് ഇവർ. വാർത്താസമ്മേളനത്തിൽ കിയാന അമ്മയുടെ സന്ദേശം വായിച്ചു. അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷയില്ലെന്ന് കിയാന പറഞ്ഞു.
സമാധാന നൊബേൽ നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണ് നർഗീസ് മുഹമ്മദി. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാന നൊബേൽ നൽകുന്നത്.