ഫോൺ ചോർത്തൽ: ബ്രിട്ടിഷ് പത്രത്തിനെതിരെ ഹാരിക്ക് വിജയം; 1.48 കോടി രൂപ നഷ്ടപരിഹാരം
ലണ്ടൻ ∙ ഫോൺ ചോർത്തിയതിനെതിരെ ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മിററിനെതിരെ നൽകിയ കേസിൽ ഹാരി രാജകുമാരൻ ജയിച്ചു. 1.48 കോടി രൂപ ഹാരിക്ക് നഷ്ടപരിഹാരം നൽകാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവായി. 15 വർഷമായി മിറർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ തന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു പരാതി.

ലണ്ടൻ ∙ ഫോൺ ചോർത്തിയതിനെതിരെ ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മിററിനെതിരെ നൽകിയ കേസിൽ ഹാരി രാജകുമാരൻ ജയിച്ചു. 1.48 കോടി രൂപ ഹാരിക്ക് നഷ്ടപരിഹാരം നൽകാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവായി.
15 വർഷമായി മിറർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ തന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു പരാതി. 33 ലേഖനങ്ങൾക്കെതിരെ കോടതിയെ സമീപിച്ച ഹാരി 4.6 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഡെയ്‌ലി മിറർ, സൺഡേ മിറർ, സൺഡേ പീപ്പിൾ എന്നിവയാണ് മിറർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ.
ഹാരി ഫോൺ ചോർത്തലിന്റെ ഇരയാണെന്നും ഇത് പത്രത്തിന്റെ എഡിറ്റർമാരുടെ അറിവോടെയാണെന്നും ജസ്റ്റിസ് തിമോത്തി ഫാൻകോർട്ട് അധ്യക്ഷനായ കോടതി നിരീക്ഷിച്ചു. എന്നാൽ, തന്റെ ശബ്ദസന്ദേശം ചോർത്തിയതിൽനിന്നാണ് ലേഖനങ്ങളിലെ എല്ലാ വിവരങ്ങളും ശേഖരിച്ചതെന്ന ഹാരിയുടെ വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
15 ലേഖനങ്ങൾക്കും അതു മൂലം അനുഭവിക്കേണ്ടി വന്ന മനോവ്യഥയ്ക്കുമാണ് നഷ്ടപരിഹാരം വിധിച്ചത്. 130 വർഷങ്ങൾക്കിടയിൽ കോടതിയെ സമീപിച്ച ആദ്യ ബ്രിട്ടിഷ് രാജകുടുംബാംഗമാണു ഹാരി.