ഇറാൻ സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
ജറുസലം ∙ ഇറാൻ സൈനിക കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികച്ചടങ്ങിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ട ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഭീകരാക്രമണത്തിനു പകരംചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

തെക്കുകിഴക്കൻ ഇറാനിലെ കെർമനിൽ സുലൈമാനിയുടെ കബറിടത്തിൽ ബുധനാഴ്ച നടന്ന, ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിനിടെയാണു 15 മിനിറ്റ് വ്യത്യാസത്തിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളുണ്ടായത്. പിന്നിൽ ഐഎസായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു ഭീകരസംഘടന സമൂഹമാധ്യമത്തിലൂടെ ഉത്തരവാദിത്തമേറ്റത്.