ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) സംവിധാനം ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വമില്ലാത്തത് യുക്തിക്കു നിരക്കുന്നതല്ലെന്നും ശതകോടീശ്വരനും ടെസ്‍ല സിഇഒയുമായ ഇലോൺ മസ്ക് പറഞ്ഞു. രക്ഷാസമിതി സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. 

രക്ഷാസമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരൊറ്റ അംഗം പോലുമില്ലാത്തതു നീതീകരിക്കാനാവില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 80 വർഷം മുൻപത്തെ ലോകക്രമമല്ല, ഇന്നത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഘടനയാണ് യുഎന്നിന് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.

English Summary:

Elon Musk support India for Permanent membership of the UN Security Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com