ന്യൂഡൽഹി ∙ യെമനിലെ ഹൂതികൾ ഏഡൻ കടലിടുക്കിൽ വീണ്ടും നടത്തിയ മിസൈൽ ആക്രമണത്തിൽ ബ്രിട്ടിഷ് എണ്ണക്കപ്പലായ എംവി മാർലിൻ ലുവാണ്ടയിൽ അഗ്നിബാധ. അപായസന്ദേശം നൽകിയ കപ്പലിനെ രക്ഷിക്കാനായി ഇന്ത്യ, യുഎസ്, ഫ്രഞ്ച് നാവികസേനകൾ രംഗത്തെത്തി. അത്യുഗ്ര ജ്വലനശേഷിയുള്ള നാഫ്തയായിരുന്നു കപ്പലിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിശമന വിദഗ്ധരുമായി ഇന്ത്യയുടെ ഐഎൻഎസ് വിശാഖപട്ടണം കപ്പലിനു സമീപമെത്തി. താമസിയാതെ തീ അണയ്ക്കുകയും 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശിയുമടങ്ങിയ ജീവനക്കാരെ രക്ഷിക്കുകയും ചെയ്തു.

ADVERTISEMENT

ജനുവരി 17ന് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനിരയായ ജെൻകോ പിക്കാർഡി എന്ന കപ്പലിനെ രക്ഷിക്കാനും ഐഎൻഎസ് വിശാഖപട്ടണം രംഗത്തെത്തിയിരുന്നു. മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാരാണ് ഇതിനെ കമാൻഡ് ചെയ്യുന്നത്. കഴിഞ്ഞവർഷം നവംബർ മുതൽ ഹൂതികൾ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേൽ ഗാസയിൽ യുദ്ധം തുടങ്ങിയതിനെത്തുടർന്നാണ് ഇവ. പല കപ്പൽ കമ്പനികളും ഈ റൂട്ട് മാറ്റിയിട്ടുണ്ട്.

യെമൻ തുറമുഖത്ത് യുഎസ് ആക്രമണം

ADVERTISEMENT

∙ ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തുറമുഖവും പ്രധാന എണ്ണ വ്യവസായ ഹബ്ബുമായ റാസ് ഇസയിൽ ബ്രിട്ടനും യുഎസും ആക്രമണം നടത്തി. ചെങ്കടലിലേക്ക് ആക്രമണസജ്ജമാക്കിയിരുന്ന ഒരു കപ്പൽവേധ മിസൈൽ നശിപ്പിച്ചെന്ന് യുഎസ് അറിയിച്ചു.

English Summary:

Britain oil tanker MV Merlin Luanda saved after Houthi missile attack