ഇമ്രാനു പിന്നാലെ ഖുറേഷിക്കും 5 വർഷം മത്സരവിലക്ക്
ഇസ്‌ലാമാബാദ് ∙ ഔദ്യോഗികരഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 5 വർഷം വിലക്കേർപ്പെടുത്തി. ഈ മാസം 8ന് പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ)

ഇസ്‌ലാമാബാദ് ∙ ഔദ്യോഗികരഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 5 വർഷം വിലക്കേർപ്പെടുത്തി.
ഈ മാസം 8ന് പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) മേധാവിയായ ഇമ്രാൻ ഖാന്റെ വിശ്വസ്തനായ ഖുറേഷിക്കും തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കേർപ്പെടുത്തിയത്.
യുഎസിലെ പാക്ക് അംബാസഡർ അയച്ച ഔദ്യോഗിക കത്ത് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു പുറത്താകുന്നതിനു തൊട്ടുമുൻപ് ഇമ്രാൻ ഖാൻ 2022 മാർച്ച് 27ന് നടത്തിയ പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണു കേസ്. ഇതേ കേസിൽ പ്രത്യേക കോടതി 10 വർഷം തടവുശിക്ഷ വിധിച്ച ഇമ്രാനും തിരഞ്ഞെടുപ്പു കമ്മിഷൻ 5 വർഷം വിലക്കേർപ്പെടുത്തിയിരുന്നു.