നിയമവും ലോകവും ഉദാരമാകുന്നു; അവശർക്ക് ദയാമരണം കൂടുതൽ രാജ്യങ്ങളിൽ
ഹേഗ് ∙ രോഗവും അവശതകളും അനുഭവിക്കുന്നവർക്ക് അനായാസ മരണം സ്വീകരിക്കാമെന്ന നിയമം കൂടുതൽ രാജ്യങ്ങൾ നടപ്പാക്കുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കഴിഞ്ഞയാഴ്ച ദയാമരണം നിയമവിധേയമാക്കി. ഒട്ടും വയ്യാതായാൽ ദയാമരണം തന്നെ പ്രിയമെന്നു പറഞ്ഞിരുന്ന നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ദ്രീസ് ഫൻ ആർഖ്ട് ആ വഴിതന്നെ സ്വീകരിച്ചത് ലോകമെങ്ങും വാർത്തയായിരുന്നു. 93–ാം വയസ്സിലും പ്രണയിച്ചുതീരാത്ത ദമ്പതികളെ അടക്കിയതും ഒരേ കുഴിമാടത്തിൽ.

ഫൻ ആർഖ്ടും ഭാര്യയും കഴിഞ്ഞ തിങ്കളാഴ്ച മരണം വരിച്ചത് നെതർലൻഡ്സിൽ അനുവദിച്ചിട്ടുള്ള ദയാമരണങ്ങളുടെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചാണ്. 2 ഡോക്ടർമാർ ദമ്പതികളിൽ ഓരോരുത്തരോടും പ്രത്യേകമായി സംസാരിച്ച്, തീരുമാനം സംയുക്തമായി എടുത്തതാണെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ നിയമങ്ങൾ പാലിച്ചു. ദയാമരണം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമാണ് നെതർലൻഡ്സ് (2002 ഏപ്രിൽ). ആ വർഷം തന്നെ ബൽജിയവും അംഗീകരിച്ചു. ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, കൊളംബിയ, കാനഡ, ന്യൂസീലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ദയാവധം നിയമപരമായി അനുവദിച്ചിട്ടുണ്ട്.