മറിയം നവാസ് പാക്ക് പഞ്ചാബ് മുഖ്യമന്ത്രി; ഈ പദവിയിൽ എത്തുന്ന ആദ്യവനിത
ലഹോർ ∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (50). 371 അംഗ അസംബ്ലിയിൽ 220 വോട്ടു നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. നവാസ് ഷരീഫിനു പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫ്, ഷെഹബാസിന്റെ മകൻ ഹംസ ഷബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്.

ലഹോർ ∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (50). 371 അംഗ അസംബ്ലിയിൽ 220 വോട്ടു നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്.
പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. നവാസ് ഷരീഫിനു പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫ്, ഷെഹബാസിന്റെ മകൻ ഹംസ ഷബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്. 2011 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള മറിയം തീപ്പൊരി പ്രസംഗകയാണ്. ഇത്തവണ പാക്കിസ്ഥാൻ മുസ്ലിം ലീഗിനു (നവാസ്) വേണ്ടി പ്രചാരണം നയിച്ചത് മറിയം ആയിരുന്നു. സൈനിക ഓഫിസർ മുഹമ്മദ് സഫ്ദർ ആണ് ഭർത്താവ്. 3 മക്കളുണ്ട്.