ഓസ്കർ പുരസ്കാരങ്ങൾ നാളെ
ലൊസാഞ്ചലസ് ∙ ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്‍കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൻഹൈമർ’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവർ തിങ്സ് (സംവിധാനം: യോർഗോസ് ലാന്തിമോസ്), കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ (സംവിധാനം: മാർട്ടിൻ സ്കോസേസീ) എന്നീ ചിത്രങ്ങൾക്ക് യഥാക്രമം 11, 9 വീതം നോമിനേഷനുകളുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ ‘ബാർബി’ക്ക് 8 നോമിനേഷനുകളുണ്ട്.
ഒറിജിനൽ സോങ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചവർ ഒരുക്കുന്ന പ്രകടനം ഓസ്കർ വേദിയെ സംഗീതസാന്ദ്രമാക്കും. മികച്ച താരനിർണയത്തിനും പുതുതായി പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും 2026 വരെ പുരസ്കാര വിതരണമുണ്ടാകില്ല.
ഇന്ത്യയിൽ നിന്ന് ജാർഖണ്ഡ് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജയാണു സംവിധായിക.