തോഷഖാന കേസിൽ ഇമ്രാന്റെ ശിക്ഷ സസ്പെൻഡ് ചെയ്തു
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിക്കും തോഷഖാന അഴിമതിക്കേസിൽ കീഴ്ക്കോടതി വിധിച്ച 14 വർഷം ജയിൽശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. വിധിക്കെതിരെ ഇമ്രാൻ നൽകിയ അപ്പീലിൽ ഈദ് പെരുന്നാളിനു ശേഷം കോടതി വാദം കേൾക്കും. മറ്റ് കേസുകളിൽക്കൂടി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇമ്രാന് പക്ഷേ ഉടനെങ്ങും മോചനം ലഭിക്കില്ല. പ്രധാനമന്ത്രി ആയിരുന്നപ്പോൾ വിദേശരാജ്യങ്ങൾ ഔദ്യോഗിക സന്ദർശനത്തിനിടെ ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടതാണ് തോഷഖാന കേസ്.