ഹാനോയ് ∙ വിയറ്റ്നാം റിയൽ എസ്റ്റേറ്റ് ബിസിനസിലെ പ്രമുഖ വോങ് മൈ ലാന് (67) സാമ്പത്തിക തട്ടിപ്പുകേസിൽ വധശിക്ഷ വിധിച്ചത് രാജ്യത്തെ വ്യവസായികളെയും രാജ്യാന്തര നിക്ഷേപകരെയും ആശങ്കയിലാക്കി. ക്രൂരവും അസാധാരണവുമായ വിധിയാണിതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പ്രതികരിച്ചു. എന്നാൽ, രാജ്യത്തെ അഴിമതിവിരുദ്ധ നീക്കത്തിൽ നിർണായക ചുവടുവയ്പാണിതെന്നു ചില സർക്കാർ അനുകൂല നിരീക്ഷകർ വിലയിരുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിന്റെ ചെയർപഴ്സനായ ലാൻ 1250 കോടി ഡോളറിന്റെ (ഏകദേശം 1.04 ലക്ഷം കോടി രൂപ) തട്ടിപ്പുനടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിയറ്റ്നാമിന്റെ 2022 ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3% വരും ഈ തുക. 2012 മുതൽ ഒരു ദശകത്തിനിടെ രാജ്യത്തെ ഒരു ബാങ്കിന്റെ നിയന്ത്രണം നിയമവിരുദ്ധമായി കൈക്കലാക്കിയ ലാൻ 2,500 വായ്പകൾ അനുവദിക്കുക വഴി ബാങ്കിന് 2,700 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നു കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരമായി ബാങ്കിന് 2.69 കോടി ഡോളർ നൽകണം.

ADVERTISEMENT

വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് 2022 ഒക്ടോബറിൽ ലാൻ അറസ്റ്റിലായത്. ഇവരുടെ ഭർത്താവിന് 9 വർഷം തടവുശിക്ഷ വിധിച്ചിരുന്നു.

കമ്യുണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഫു ട്രോങ്ങാണ് അഴിമതിവിരുദ്ധ പ്രചാരണത്തിനു തുടക്കമിട്ടത്. നടപടി ശക്തമാക്കിയതോടെ റിയൽ എസ്റ്റേറ്റ് മേഖല തകർച്ചയിലായി. 1,300 സ്ഥാപനങ്ങൾ വിപണിയിൽനിന്നു പിന്മാറി. രാജ്യത്തെ മൂന്നാമത്തെ വലിയ എയർലൈനായ ബാംബൂ എയർവെയ്സിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരായ വിചാരണയും അടുത്തുതന്നെ തുടങ്ങുമെന്നാണു സൂചന. സർക്കാരിന്റെ അഴിമതിവിരുദ്ധ നടപടികൾക്കു ജനപിന്തുണ കുറഞ്ഞുവരുന്നതായാണ് സർവേകൾ സൂചിപ്പിക്കുന്നത്.

English Summary:

Vietnam Billionaire Truong My Lan sentenced to death over multi billion dollar fraud

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT