ഗാസ യുദ്ധം: 200 ദിവസം പിന്നിട്ടിട്ടും ശാന്തിയില്ല; സൈന്യം പിൻവാങ്ങിയ മേഖലകളിൽ വീണ്ടും കനത്ത ബോംബിങ്
ജറുസലം ∙ ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.

അതിനിടെ, ലബനൻ അതിർത്തിയോടു ചേർന്ന ഇസ്രയേൽ സൈനികതാവളത്തിനുനേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയിൽ ഹിസ്ബുല്ല പക്ഷത്തെ 2 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 34,183 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,143 പേർക്കു പരുക്കേറ്റു.
അതിനിടെ, കഴിഞ്ഞ ദിവസം ഇരുനൂറിലേറെ പലസ്തീൻകാരുടെ മൃതദേഹങ്ങൾ ലഭിച്ച ഖാൻ യൂനിസിലെ നാസർ ആശുപത്രി വളപ്പിൽനിന്നു 35 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 3 കൂട്ടക്കുഴിമാടങ്ങളിൽനിന്നായി ഒരാഴ്ചയ്ക്കിടെ 310 മൃതദേഹങ്ങളാണു ലഭിച്ചത്.