യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസ് ക്യാംപസുകളിലെ സമരക്കുടിലുകൾ പൊളിക്കാൻ പൊലീസ്
ന്യൂയോർക്ക് ∙ ഗാസ യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടു ന്യൂയോർക്ക് മുതൽ കലിഫോർണിയ വരെ യുഎസ് സർവകലാശാലകളിൽ തുടരുന്ന പ്രക്ഷോഭത്തിൽ ശനിയാഴ്ച 200 ൽ ഏറെപ്പേർ അറസ്റ്റിലായി. 18ന് ആരംഭിച്ച സമരവുമായി ബന്ധപ്പെട്ട് ഇതുവരെ യുഎസിൽ 700 ൽ ഏറെ വിദ്യാർഥികൾ അറസ്റ്റിലായി. സമരത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാല

ന്യൂയോർക്ക് ∙ ഗാസ യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടു ന്യൂയോർക്ക് മുതൽ കലിഫോർണിയ വരെ യുഎസ് സർവകലാശാലകളിൽ തുടരുന്ന പ്രക്ഷോഭത്തിൽ ശനിയാഴ്ച 200 ൽ ഏറെപ്പേർ അറസ്റ്റിലായി. 18ന് ആരംഭിച്ച സമരവുമായി ബന്ധപ്പെട്ട് ഇതുവരെ യുഎസിൽ 700 ൽ ഏറെ വിദ്യാർഥികൾ അറസ്റ്റിലായി.
സമരത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാല ക്യാംപസിൽ വിദ്യാർഥികൾ കെട്ടിയ സമരക്കുടിലുകൾ പൊലീസ് നീക്കം ചെയ്തു. സമരം മൂലം സെന്റ് ലൂയിസ് വാഷിങ്ടൻ സർവകലാശാല ക്യാംപസ് അടച്ചു; ഇവിടെ 80 ൽ ഏറെ പേർ അറസ്റ്റിലായി. സതേൺ കലിഫോർണിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി പാർക്ക് ക്യാംപസും അടച്ചു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലും കുടിൽകെട്ടി സമരം നടത്തിയ 102 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിലുകൾ പൊളിച്ചുനീക്കി. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇൻഡ്യാന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ശനിയാഴ്ച നൂറോളം പേർ അറസ്റ്റിലായി.
വാഷിങ്ടൻ സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത, ഗ്രീൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജിൽ സ്റ്റെയ്നും അറസ്റ്റിലായി. ക്യാംപസിൽ സ്ഥാപിച്ച സമരക്കുടിലുകളിൽ പുറമേനിന്നുള്ള തമ്പടിച്ചു പ്രശ്നം വഷളാക്കുന്നുവെന്ന് മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പ്രസിഡന്റ് ആരോപിച്ചു.