ഇറാൻ പിടിച്ച കപ്പലിലെ എല്ലാവർക്കും മോചനം
ന്യൂഡൽഹി ∙ പോർച്ചുഗീസ് ചരക്കുകപ്പലായ എംഎസ്‌സി ഏരീസിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് സഹ്‌കനയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. 3

ന്യൂഡൽഹി ∙ പോർച്ചുഗീസ് ചരക്കുകപ്പലായ എംഎസ്‌സി ഏരീസിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് സഹ്‌കനയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല.
3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് നിലവിൽ കപ്പലിലുള്ളത്. ജീവനക്കാരിലെ ഏക വനിത മലയാളി ആൻ ടെസ ജോസഫിനെ കഴിഞ്ഞ 18നു മോചിപ്പിച്ചിരുന്നു. മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് മറ്റുള്ളവർ. റഷ്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, എസ്തോണിയ എന്നീ രാജ്യക്കാരാണു മറ്റ് 8 ജീവനക്കാർ. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ നിന്ന് ഏപ്രിൽ 13നാണ് ഇറാൻ കമാൻഡോകൾ ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിനു ബന്ധമുള്ള കമ്പനിയുടെ കപ്പൽ പിടിച്ചെടുത്തത്.
മോചിപ്പിച്ച മലയാളികൾ എന്നു തിരിച്ചെത്തുമെന്നു വ്യക്തമായിട്ടില്ല.