ഗാസ ∙ തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻ‍‍‍‍‍‍‍‍‍കാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 3 ലക്ഷം പേർ സ്ഥലമൊഴിഞ്ഞതായി ഇസ്രയേൽ പറയുന്നു. കെരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ ∙ തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻ‍‍‍‍‍‍‍‍‍കാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 3 ലക്ഷം പേർ സ്ഥലമൊഴിഞ്ഞതായി ഇസ്രയേൽ പറയുന്നു. 

കെരം ശലോം അതിർത്തി കവാടം ലക്ഷ്യമാക്കി റഫയിൽനിന്ന് 4 റോക്കറ്റുകൾ വന്നതായി ഇസ്രയേൽ സേന അറിയിച്ചു. ഇതിലൊരെണ്ണം സൈന്യം തകർത്തു. ബാക്കി മൂന്നെണ്ണം വിജനമേഖലയിലാണ് പതിച്ചത്. യുദ്ധം മൂലം തകർന്നടിഞ്ഞ വടക്കൻ ഗാസയിൽ ഹമാസ് തിരികെയെത്തി ശക്തിപ്രാപിക്കുകയാണെന്നും അവിടം ലക്ഷ്യമാക്കി ഉടൻ നീങ്ങുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. 

ADVERTISEMENT

ഇതിനിടെ, നദാവ് പോപ്പിൾവെൽ എന്ന ഇസ്രയേൽ സ്വദേശിയായ ബന്ദി കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഒരു മാസം മുൻപ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലേറ്റ പരുക്കാണ് പോപ്പിൾവെല്ലിന്റെ (51) ജീവനെടുത്തത്. ബന്ദിയുടെ വിഡിയോ ആദ്യം പുറത്തുവിട്ട്, ഇദ്ദേഹത്തിന് എന്തുസംഭവിച്ചെന്ന് ഉടൻ അറിയിക്കാമെന്നു പറഞ്ഞ ഹമാസ് പിന്നാലെ മരണം സ്ഥിരീകരിക്കുന്ന പ്രസ്താവന പുറത്തുവിട്ടു. വിഡിയോയ്ക്കു പിന്നാലെ, വെടിനിർത്തലിനു തയാറാകണമെന്ന് ഇസ്രയേൽ സർക്കാരിനോടാവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ രംഗത്തെത്തി. 

ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി സമുച്ചയത്തിലെ 3 കൂട്ടക്കുഴിമാടങ്ങളിൽനിന്നായി 80 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മധ്യഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ 8 കുട്ടികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ഇതുവരെ 34,971 പലസ്തീൻകാരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 

ADVERTISEMENT

ഇതേസമയം, തങ്ങൾ നൽകിയ ആയുധങ്ങൾ അനുവദനീയമല്ലാത്ത രീതിയിൽ ഉപയോഗിച്ച് ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാർലമെന്റായ കോൺഗ്രസിനു കൈമാറിയ റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. 

English Summary:

Israel Intensifies Evacuations in Gaza's Rafah as Hamas Gains Momentum