ബ്രിട്ടനിൽ ജൂലൈ 4ന് തിരഞ്ഞെടുപ്പ്; സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടത് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി സുനക്
ലണ്ടൻ ∙ സങ്കീർണവും സംഭവബഹുലവുമായി രാഷ്ട്രീയാന്തരീക്ഷം തുടരുന്നതിനിടെ ബ്രിട്ടനിൽ ജൂലൈ നാലിനു പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭായോഗത്തിനും ഇന്നലെ പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും പിന്നാലെ വൈകുന്നേരം 5.15നാണ് പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രഖ്യാപനം നടത്തിയത്. മാധ്യമസമ്മേളനത്തിൽ ഭരണനേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ നയിക്കാൻ ആരെ എങ്ങനെ ജനം പിന്തുണയ്ക്കുമെന്നാണ് ഇനിയുള്ള പ്രധാന ചോദ്യമെന്നും ഓർമിപ്പിച്ചു. 11 ശതമാനമായിരുന്ന വിലക്കയറ്റം 2.3 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതും എടുത്തുപറഞ്ഞു.

ഒന്നാം പാദത്തിലെ മികച്ച പ്രകടനത്തിനുശേഷം ബ്രിട്ടന്റെ ഈ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 0.7% വളർച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎം എഫ്) വിലയിരുത്തിയിരുന്നു. ഈ അനുകൂല വിലയിരുത്തലാണ് പെട്ടെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ സുനകിനു പ്രചോദനമായതെന്നു സൂചനയുണ്ട്. ഇതേസമയം, തിരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകിയിട്ടുണ്ട്.
പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കെയ്ർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്കു വൻമുന്നേറ്റമുണ്ടായിരിക്കെ, സുനകിന്റെ കൺസർവേറ്റീവ് പാർട്ടി കനത്ത വെല്ലുവിളി നേരിടുന്നു. അഭിപ്രായ സർവേകളിൽ 20 പോയിന്റ് മുന്നിട്ടുനിൽക്കുകയാണ് പ്രതിപക്ഷമായ ലേബർ.
കഴിഞ്ഞ 14 വർഷമായി ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണമാണ്. ഇന്ത്യൻ വംശജനായ സുനക് പാർട്ടിയിലെ നേതൃമാറ്റത്തെ തുടർന്നു രണ്ടു വർഷം മുൻപാണു പ്രധാനമന്ത്രിയായത്. 5 വർഷത്തെ ഇടവേളയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളതെങ്കിലും ആ സമയപരിധിക്കു മുൻപായി പ്രധാനമന്ത്രിക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാം. ബ്രിട്ടനിൽ അവസാനം പൊതുതിരഞ്ഞെടുപ്പു നടന്നത് 2019 ഡിസംബറിലാണ്.