ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്ത് സുനിത
ഹൂസ്റ്റൻ (യുഎസ്) ∙ പ്രതിസന്ധികൾ മറികടന്ന് ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വിൽകോറും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. നൃത്തം ചെയ്തുകൊണ്ട് സുനിത നിലയത്തിലേക്കു പ്രവേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 58 വയസ്സുള്ള സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ബുഷ് വിൽകോറാണ് (61) ദൗത്യത്തിന്റെ കമാൻഡർ.

ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാനഘട്ടത്തിൽ ദൗത്യം ദുഷ്കരമാക്കിയിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറിന് ശേഷമാണ് പേടകം ബഹിരാകാശ നിലയത്തിലെത്തുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള 7 പേരോടൊപ്പം ഒരാഴ്ച നീളുന്ന ശാസ്ത്രപരീക്ഷണങ്ങളിൽ പങ്കെടുത്തശേഷം സുനിതയും വിൽകോറും മടങ്ങും.