ഹൂതി റഡാറുകൾ തകർത്ത് യുഎസ് ആക്രമണം
ദുബായ് ∙ യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല. ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു.

ചെങ്കടലിൽ ബോംബടങ്ങിയ 2 ഡ്രോൺ ബോട്ടുകളും യുഎസ് തകർത്തു. കഴിഞ്ഞ ബുധനാഴ്ച ഗ്രീക്ക് ചരക്കുകപ്പലിനുനേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരു ഫിലിപ്പീൻസുകാരനായ നാവികനെ കാണാതായിരുന്നു. കപ്പലിലെ മറ്റ് 21 ജീവനക്കാരെയും രക്ഷിച്ചു. ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ചരക്കുകപ്പൽ ആക്രമിച്ചത്. 80,000 ടൺ കൽക്കരിയുമായി തീപിടിച്ച കപ്പൽ ചെങ്കടലിൽ നിയന്ത്രണമറ്റ് ഒഴുകുന്നുവെന്നാണു റിപ്പോർട്ട്.
-
Also Read
പട്ടിണിയുടെ നടുവിൽ ഗാസയിലെ പെരുന്നാൾ
ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചരക്കുകപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്. 2014 മുതൽ യെമൻ തലസ്ഥാനമായ സനാ അടക്കം മേഖലകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.