യുഎസ് മുൻ സ്പീക്കർ നാൻസി പെലോസി ദലൈലാമയെ കണ്ടു
ന്യൂഡൽഹി ∙ യുഎസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചൽപ്രദേശിലെ ധരംശാലയിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു നിർണായക കൂടിക്കാഴ്ച. ചൈനയുടെ വിമർശനം നിലനിൽക്കെയായിരുന്നു സന്ദർശനം. ദലൈലാമയെ വിമതനായാണ് ചൈന കാണുന്നത്.

ന്യൂഡൽഹി ∙ യുഎസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചൽപ്രദേശിലെ ധരംശാലയിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു നിർണായക കൂടിക്കാഴ്ച. ചൈനയുടെ വിമർശനം നിലനിൽക്കെയായിരുന്നു സന്ദർശനം.
ദലൈലാമയെ വിമതനായാണ് ചൈന കാണുന്നത്. ടിബറ്റിന്റെ ആത്മീയനേതാവായി അംഗീകരിക്കുന്നില്ല. ലാമയുടെ അനന്തരാവകാശിയെ ഉടൻ നിശ്ചയിക്കുമെന്നും ചൈന പറഞ്ഞിട്ടുണ്ട്. ചൈനയും ടിബറ്റും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയതിനു പിന്നാലെയായിരുന്നു പെലോസിയുടെ നേതൃത്വത്തിലുള്ള സന്ദർശനം. ലാമയുടെ അനന്തരാവകാശിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ അനുവദിക്കില്ലെന്ന് പ്രതിനിധിസംഘം പറഞ്ഞു.