ബ്രിട്ടനിൽ ലേബർ പാർട്ടി തൂത്തുവാരുമെന്ന് സർവേകൾ
ലണ്ടൻ ∙ ബ്രിട്ടനിൽ ജൂലൈ 4 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് 3 അഭിപ്രായ സർവേകൾ പ്രവചിക്കുന്നു. 14 വർഷമായി പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരം നേടുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.

കെയിർ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി 650 അംഗ സഭയിൽ 425 സീറ്റ് നേടുമെന്നാണ് ‘യു ഗവ്’ പ്രവചിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി 108 സീറ്റിലൊതുങ്ങും. ലിബറൽ ഡെമോക്രാറ്റുകൾ 67 സീറ്റ് നേടും.
ലേബർ പാർട്ടി 516 സീറ്റു നേടുമെന്ന് പ്രവചിക്കുന്ന ‘സാവന്ത’ കൺസർവേറ്റീവ് പാർട്ടിക്ക് വെറും 53 സീറ്റ് മാത്രമാണ് പറയുന്നത്. ഇതു ശരിയായാൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും ലേബർ നേടുന്നത്. 406 സീറ്റ് ലേബർ പാർട്ടിക്ക് കിട്ടുമെന്ന് ‘കോമൺ’ പ്രവചിക്കുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് ഇവർ 155 സീറ്റ് മാത്രമാണ് പറയുന്നത്.
ബ്രിട്ടിഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനും ആദ്യത്തെ ഇന്ത്യൻ വംശജനുമായ ഋഷി സുനക് നോർത്ത് യോർക്ഷർ റിച്മണ്ട് സീറ്റിൽ തോൽക്കുമെന്നും ഒരു ഏജൻസി പ്രവചിക്കുന്നു. മുൻപ് കരുതിയിരുന്നതിനേക്കാൾ വലിയ പതനമാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാവുകയെന്ന് 3 ഏജൻസികളും പറയുന്നു. 2017 ൽ ഏജൻസികൾ നടത്തിയ പ്രവചനം ശരിയായി വന്നിരുന്നു.