മാലിന്യ ബലൂൺ ശല്യം; ഇഞ്ചിയോൺ വിമാനത്താവളം 3 മണിക്കൂർ അടച്ചു
സോൾ ∙ ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകൾ പറപ്പിച്ച് റൺവേയിൽ തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളം ഇന്നലെ വെളുപ്പിനു 3 മണിക്കൂർ പ്രവർത്തനം നിർത്തിവച്ചു. ഇവിടെ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു ബലൂൺ ടെർമിനൽ രണ്ടിലെ റൺവേയിൽ വീണു തകർന്നു.

സോൾ ∙ ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകൾ പറപ്പിച്ച് റൺവേയിൽ തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളം ഇന്നലെ വെളുപ്പിനു 3 മണിക്കൂർ പ്രവർത്തനം നിർത്തിവച്ചു. ഇവിടെ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു ബലൂൺ ടെർമിനൽ രണ്ടിലെ റൺവേയിൽ വീണു തകർന്നു. വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം നിറച്ച ബലൂൺ ഉത്തര കൊറിയ കഴിഞ്ഞ മാസമാണ് ദക്ഷിണ കൊറിയയിലേക്കു പറപ്പിച്ച് ശല്യമുണ്ടാക്കിത്തുടങ്ങിയത്. ഉത്തര കൊറിയൻ നേതാക്കളെ വിമർശിച്ച് ദക്ഷിണ കൊറിയ ഭക്ഷ്യവസ്തുക്കളും മരുന്നും നിറച്ച ബലൂണുകൾ ഉത്തര കൊറിയയിലേക്കു പറത്തിയതിന് തിരിച്ചടിയായാണ് ഇതെന്ന് അവർ പറയുന്നു.