ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷം, പലായനം തുടരുന്നു; കുട്ടികളുടെ മരണകാരണം പട്ടിണിയുമെന്ന് യുഎൻ
ജറുസലം ∙ ഇസ്രയേൽ ആക്രമണം ശക്തമായതോടെ ഗാസ സിറ്റിയിൽ നിന്നു ജനങ്ങൾ പലായനം തുടരുന്നു. സമാധാന ചർച്ചകൾക്കായി യുഎസ് നേതൃത്വത്തിൽ ശ്രമം തുടങ്ങുകയും ഇതിനോട് ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിന് ഇടയിലാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ചർച്ചകളുടെ സാധ്യതകൾ ഇല്ലാതാക്കുന്നതാണ് ഇസ്രയേലിന്റെ നടപടിയെന്ന് ഹമാസ് വക്താക്കൾ പറഞ്ഞു. ശക്തമായ ചെറുത്തുനിൽപ് നടത്തിയെന്നും ഹമാസ് അറിയിച്ചു.

-
Also Read
റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി
ഇസ്രയേലിന്റെ അറിയിപ്പ് ലഭിച്ചതോടെ ആളുകൾ കൈയിൽ കിട്ടിയ സാധനങ്ങളുമായാണ് ഒഴിഞ്ഞുപോകുന്നത്. ആക്രമണത്തിൽ 30 പേർ ഇന്നലെ കൊല്ലപ്പെട്ടു. ഗാസയിൽ പട്ടിണി രൂക്ഷമാണെന്നും രോഗം ബാധിച്ചുള്ള കുട്ടികളുടെ മരണത്തിന് ഇതും കാരണമാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) അറിയിച്ചു. പോഷകാഹാര കുറവിനെ തുടർന്ന് 39 കുട്ടികളാണ് മരിച്ചത്.
സമാധാന ചർച്ചകൾ നടത്താമെങ്കിലും ഹമാസിനെ പൂർണമായും തുടച്ചു നീക്കും എന്നു തീരുമാനത്തിൽ നിന്നു പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇന്നും നാളെയുമായി ദോഹയിലും കയ്റോയിലുമായാണ് ചർച്ചകൾ നടക്കുക.