കെ.പി.ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ നാളെ
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയായി കെ.പി.ശർമ ഓലി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓലി അധ്യക്ഷനായുള്ള നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ)– നേപ്പാളി കോൺഗ്രസ് സഖ്യം 165 എംപിമാരുടെ പിന്തുണക്കത്ത് പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിനു നൽകിയിരുന്നു. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടിരുന്നു.
സഖ്യത്തിലെ ധാരണയനുസരിച്ച് 21 മന്ത്രിമാരിൽ നേപ്പാളി കോൺഗ്രസിന് ഒൻപതും യുഎംഎലിന് പ്രധാനമന്ത്രി ഓലിയെ കൂടാതെ എട്ടും മന്ത്രിമാരെ ലഭിക്കും. ചെറുകക്ഷികൾക്കാണ് മറ്റു മന്ത്രിസ്ഥാനം. നേപ്പാളി കോൺഗ്രസിന് 88, യുഎംഎൽ 77 എന്നിങ്ങനെയാണ് എംപിമാരുടെ എണ്ണം. ആദ്യ 18 മാസം പ്രധാനമന്ത്രിയാകുന്ന ഓലി അതിനുശേഷം പദവി നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷെർ ബഹാദൂർ ദുബെയ്ക്കു കൈമാറണമെന്നാണ് ധാരണ. ഇരുവരും നേരത്തെ പ്രധാനമന്ത്രിമാരായിരുന്നു.