ഗാസ: 2 ആക്രമണം, 110 മരണം; ഹമാസ് സൈനിക തലവനെ ലക്ഷ്യമിട്ട് ആക്രമണമെന്ന് ഇസ്രയേൽ; നരഹത്യയെന്ന് ഹമാസ്
ഗാസ ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. 300 പേർക്കു പരുക്കേറ്റു. ഇപ്പോഴത്തെ യുദ്ധത്തിനിടയാക്കിയ ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഹമാസ് മിലിറ്ററി തലവൻ മുഹമ്മദ് ദീയിഫിനെയും ഖാൻ യൂനിസ്‍ ബ്രിഗേഡ് തലവൻ റഫ സലാമയെയും ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ, മരിച്ചവരെല്ലാം സാധാരണക്കാർ ആണെന്നു ഗാസ സിവിൽ ഡിഫൻസ് അധികൃതർ പറയുന്നു.

വടക്കൻ റഫ മുതൽ ഖാൻ യൂനിസ് വരെ പലസ്തീൻ അഭയാർഥികൾ താമസിക്കുന്ന ‘സുരക്ഷിത മേഖല’യിലെ അൽ മവാസിയിലാണ് ആക്രമണമുണ്ടായതെന്നും നരഹത്യയാണിതെന്നും ഹമാസ് അറിയിച്ചു. ആക്രമണത്തിൽ അഭയാർഥികൾ താമസിച്ചിരുന്ന കൂടാരങ്ങൾ തകർന്നു. ചിന്നിച്ചിതറിയ മൃതദേഹങ്ങൾക്കിടയിലൂടെ പ്രാണരക്ഷാർഥം ഓടുന്നവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതേസമയം, ഖാൻ യൂനിസിൽ ഹമാസ് സൈനികത്തലവനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഫലം പരിശോധിച്ചുവരികയാണെന്നും വിശദ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇസ്രയേൽ സേന പ്രതികരിച്ചു. സാധാരണക്കാർക്കിടയിൽ ഒളിച്ചിരുന്ന ദീയിഫിനെയും സുരക്ഷയൊരുക്കിയവരെയുമാണ് ലക്ഷ്യമിട്ടതെന്നും കെട്ടിടങ്ങൾക്കും മരങ്ങൾക്കും ഇടയിലുള്ള പ്രദേശത്താണ് ആക്രമണം നടത്തിയതെന്നും അവിടം അഭയാർഥികേന്ദ്രമല്ലെന്നും വിശദീകരിച്ചു. ഒട്ടേറെ ചാവേർ ആക്രമണങ്ങൾ നടത്തിയതിന് ഇസ്രയേൽ സേന തേടുന്ന ഹമാസ് നേതാക്കളിൽ പ്രധാനിയും 7 വധശ്രമത്തെ അതിജീവിച്ചയാളുമാണ് ദീയിഫ്.
പടിഞ്ഞാറൻ ഗാസയിലെ ഒരു അഭയാർഥി ക്യാംപിന്റെ പ്രാർഥനാ ഹാളിനു നേരെ നടന്ന മറ്റൊരു ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.