പ്രക്ഷോഭങ്ങളില്ലാതെ രണ്ടാംദിനം; ബംഗ്ലദേശ് ശാന്തമാകുന്നു
ധാക്ക ∙ തൊഴിൽസംവരണം വെട്ടിക്കുറച്ച ബംഗ്ലദേശ് സുപ്രീം കോടതി ഉത്തരവോടെ വിദ്യാർഥിപ്രക്ഷോഭങ്ങളടങ്ങി നഗരങ്ങൾ ശാന്തമായിത്തുടങ്ങി. തുടർച്ചയായ രണ്ടാം ദിവസവും ധാക്കയടക്കമുള്ള പ്രധാന നഗരങ്ങളിൽ പ്രക്ഷോഭമുണ്ടായില്ല. എന്നാൽ, ജനജീവിതം സാധാരണനിലയിലായിട്ടില്ലെന്നു കരസേനാ തലവൻ പറഞ്ഞു. പ്രക്ഷോഭം രൂക്ഷമായതോടെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തിവച്ചിരുന്നു. ശനിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞയും നിലവിലുണ്ട്. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു വ്യവസായികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കണ്ടിരുന്നു.

തൊഴിൽസംവരണം ഏർപ്പെടുത്തിയതിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണുയർന്നത്. നൂറ്റൻപതോളം പേർ കൊല്ലപ്പെട്ടു. ധാക്കയിലും ചിറ്റഗോങ്ങിലുമായി 1600 പേർ അറസ്റ്റിലായി. 1971 ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കു 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു കാരണമായത്. ഇതു റദ്ദാക്കിയ സുപ്രീം കോടതി 93% നിയമനങ്ങളും മികവിന്റെ അടിസ്ഥാനത്തിലാകണമെന്ന് ഉത്തരവിട്ടിരുന്നു.