ഖാലിദ സിയ: അധികാരം, തടങ്കൽ; ഒടുവിൽ മോചനം
പ്രധാനമന്ത്രിക്കസേര, ജയിൽ, വീട്ടുതടങ്കൽ. ഈ 3 ഘട്ടങ്ങളിലൂടെ പലതവണ കടന്നുപോയ, ബംഗ്ലദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ വീണ്ടും സ്വതന്ത്രയാകുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്തു തൊട്ടുപിന്നാലെയാണ് അവരുടെ രാഷ്ട്രീയ എതിരാളി കൂടിയായ ഖാലിദയുടെ മോചന ഉത്തരവ് രാഷ്ട്രപതി മുഹമ്മദ് സഹാബുദ്ദീൻ

പ്രധാനമന്ത്രിക്കസേര, ജയിൽ, വീട്ടുതടങ്കൽ. ഈ 3 ഘട്ടങ്ങളിലൂടെ പലതവണ കടന്നുപോയ, ബംഗ്ലദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ വീണ്ടും സ്വതന്ത്രയാകുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്തു തൊട്ടുപിന്നാലെയാണ് അവരുടെ രാഷ്ട്രീയ എതിരാളി കൂടിയായ ഖാലിദയുടെ മോചന ഉത്തരവ് രാഷ്ട്രപതി മുഹമ്മദ് സഹാബുദ്ദീൻ പുറപ്പെടുവിച്ചത്.
ഭർത്താവ് മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാൻ 1981ൽ കൊല്ലപ്പെട്ടതോടെയാണ് ഖാലിദയുടെ രാഷ്ട്രീയ പ്രവേശം. 1991 ലെ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയെ പരാജയപ്പെടുത്തി പ്രധാനമന്ത്രിപദത്തിലെത്തുമ്പോൾ ഇസ്‍ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടം കാത്തിരിപ്പുണ്ടായിരുന്നു. മുന്നിലുണ്ടായിരുന്നത് പാക്കിസ്ഥാനിലെ ബേനസീർ ഭൂട്ടോ മാത്രം. പ്രസിഡൻഷ്യൽ ഭരണത്തിൽ നിന്നു പാർലമെന്ററി ജനാധിപത്യത്തിലേക്ക് രാജ്യത്തെ മാറ്റിയത് ഖാലിദയാണ്.
പ്രാഥമിക വിദ്യാഭ്യാസം നിർബന്ധവും സൗജന്യവുമാക്കിയതും വിദേശനിക്ഷേപത്തിനുള്ള നിരോധനം നീക്കിയതുമടക്കം മികച്ച തീരുമാനങ്ങൾ. എന്നിട്ടും 1996ൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പടിയിറങ്ങി. അഞ്ചാം വർഷം വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഭീകര സംഘടനകളുടെ വളർച്ചയും അഴിമതിയാരോപണങ്ങളും ഖാലിദ സർക്കാരിനെ തളർത്തി.
2004ൽ ഹസീനയുടെ റാലിക്കുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തെത്തുടർന്ന് അസ്വസ്ഥമായ രാജ്യം മറ്റൊരു കലാപത്തിലേക്കു നീങ്ങിയതോടെ 2006ൽ അധികാരം വിട്ടു; വീണ്ടും ജയിൽ വാസം, മോചനം! അഴിമതിക്കേസുകൾ ചുമത്തി ഖാലിദയെയും മകനെയും 2018ൽ ഹസീന സർക്കാർ വീണ്ടും ജയിലിലടച്ചു. ഹൃദ്രോഗവും കരൾ രോഗവും പ്രമേഹവും മൂർഛിച്ചതോടെ 2020ൽ ജയിൽമോചിതയായി. പക്ഷേ, വീട്ടുതടങ്കലായിരുന്നു വി