സാപൊറീഷ്യ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം
കീവ് ∙ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻതീപിടിത്തം. ശീതീകരണ ടവർ തകർന്നതായും നിലയത്തിന്റെ ഒരുഭാഗത്തുനിന്നു കനത്ത പുക ഉയരുന്നതായും ജീവനക്കാരെ ഉദ്ധരിച്ചു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) ഏജൻസി മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ നിലവിൽ റഷ്യൻ സൈനിക നിയന്ത്രണത്തിലാണ്. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്നുണ്ടായ തീപിടിത്തം 3 മണിക്കൂർ നീണ്ടുനിന്നെന്നു റഷ്യൻ ആണവ കോർപറേഷൻ വ്യക്തമാക്കി. യുക്രെയ്ൻ നടത്തിയ 2 ഡ്രോൺ ആക്രമണങ്ങളാണു തീപിടിത്തമുണ്ടാക്കിയതെന്നും റഷ്യ ആരോപിച്ചു. നിലയത്തിന്റെ ശീതികരണ ടവറിനു തകരാർ സംഭവിച്ചെന്ന് യുക്രെയ്ൻ ആണവ കോർപറേഷനും സ്ഥിരീകരിച്ചു. നിലയത്തിൽ റഷ്യ ആയുധങ്ങൾ സംഭരിച്ചതാണു സ്ഫോടനമുണ്ടാക്കിയതെന്നു യുക്രെയ്ൻ ആരോപിച്ചു.ആണവനിലയത്തിലെ സ്ഥിതി പരിശോധിക്കാൻ അനുവദിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐഎഇഎ ആവശ്യപ്പെട്ടു.
അതിനിടെ, മറ്റൊരു അതിർത്തിപ്രവിശ്യയിൽനിന്നു കൂടി റഷ്യ ജനങ്ങളെ ഒഴിപ്പിക്കാൻതുടങ്ങി. കഴിഞ്ഞയാഴ്ച യുക്രെയ്ൻ സൈന്യം മിന്നലാക്രമണത്തിലൂടെ റഷ്യയുടെ അതിർത്തി പ്രവിശ്യയായ കർസ്കിൽ 20 കിലോമീറ്ററിലേറെ ഉള്ളിലേക്കു കടന്നിരുന്നു. ഏഴാം ദിവസവും ഇവിടെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണു തൊട്ടടുത്ത ബെൽഗൊറാദ് പ്രവിശ്യയിലെ ചില ജില്ലകളിൽ ഒഴിപ്പിക്കൽ തുടങ്ങിയത്.
നിലവിൽ യുക്രെയ്നിന്റെ 18% ഭൂപ്രദേശം റഷ്യൻ അധീനതയിലാണ്. റഷ്യയുടെ പ്രദേശങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത് അവർക്കുമേൽ സമ്മർദം ചെലുത്താനും അങ്ങനെ നീതി പുനഃസ്ഥാപിക്കാനുമാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി പറഞ്ഞു.