പാക്ക് ചാരസംഘടനയുടെ മുൻമേധാവി അറസ്റ്റിൽ; നടപടി ഭൂമിതട്ടിപ്പുകേസിൽ
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻമേധാവി ലഫ്.ജനറൽ (റിട്ട.) ഫായിസ് ഹമീദിനെ ഭൂമിതട്ടിപ്പുകേസിൽ പാക്ക് സൈന്യം അറസ്റ്റ് ചെയ്തു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണു നടപടിയെന്ന് സൈന്യം വ്യക്തമാക്കി. സൈനിക കോടതിയിലാണു വിചാരണ ചെയ്യുക.

2019 മുതൽ 2021 വരെ ഐഎസ്ഐയുടെ ഡയറക്ടർ ജനറലായിരുന്ന ഫായിസ് ഹമീദ് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. ഹമീദിന്റെ കാലാവധി നീട്ടാനുള്ള ഇമ്രാന്റെ നിർബന്ധമാണു സൈന്യവുമായുള്ള ഭിന്നതയ്ക്കു കാരണമായതെന്നും റിപ്പോർട്ടുണ്ടായിരുന്നു. പാക്കിസ്ഥാനിൽ സൈനികമേധാവി കഴിഞ്ഞാൽ ശക്തനായ ഓഫിസർ ഐഎസ്ഐ മേധാവിയാണ്.
2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിനു തൊട്ടുപിന്നാലെ കാബൂളിലെ ഹോട്ടൽ ലോബിയിലിരുന്നു കോഫി കുടിക്കുന്ന ഹമീദിന്റെ ചിത്രം ആഗോളശ്രദ്ധ നേടിയിരുന്നു. ഐഎസ്ഐ പിന്തുണയോടെയാണു താലിബാൻ അധികാരം പിടിച്ചതെന്ന് യുഎസ് ആരോപിച്ചിരുന്നു.