ഗാസ ∙ പലസ്തീനിൽ ഇസ്രയേൽ – ഹമാസ് യുദ്ധം തകർത്ത ഗാസയിൽ പോളിയോ ഭീഷണി. പ്രധാന ആക്രമണകേന്ദ്രമായ ദെയ്ർ അൽ ബലായിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഇടതുകാൽ തളർന്നു. 25 വർഷത്തിനു ശേഷമാണ് ഇവിടെ പോളിയോ സ്ഥിരീകരിക്കുന്നത്. യുദ്ധം മൂലം സാനിറ്റേഷൻ സംവിധാനം തകർന്ന ഗാസയിൽ പോളിയോ പടരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ ∙ പലസ്തീനിൽ ഇസ്രയേൽ – ഹമാസ് യുദ്ധം തകർത്ത ഗാസയിൽ ഭയന്നതു പോലെ പോളിയോ പടരുന്നു. പ്രധാന ആക്രമണകേന്ദ്രമായ ദെയ്ർ അൽ ബലായിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഇടതുകാൽ തളർന്നു. 25 വർഷത്തിനു ശേഷമാണ് ഇവിടെ പോളിയോ സ്ഥിരീകരിക്കുന്നത്. യുദ്ധം മൂലം സാനിറ്റേഷൻ സംവിധാനം തകർന്ന ഗാസയിൽ പോളിയോ പടരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. 

രോഗം പടരുന്നതു തടയാൻ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സീൻ നൽകുന്നതിന് 7 ദിവസം വെടിനിർത്തലിന് ഹമാസിനോടും ഇസ്രയേലിനോടും ലോകാരോഗ്യ സംഘടന അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. വെടിനിർത്തൽ ഇല്ലാതെ ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി 7 ദിവസം പോളിയോ വാക്സീൻ നൽകാൻ ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്. ഗാസയിൽ നൽകുന്നതിനായി 43,000 വയ്ൽ ഡബിൾ ഡോസ് പോളിയോ വാക്സീൻ ശേഖരിച്ചതായി ഇസ്രയേൽ സേനയുടെ സന്നദ്ധപ്രവർത്തന വിഭാഗം അറിയിച്ചു. 

English Summary:

Polio threat in Gaza