റഷ്യൻ റിഫൈനറിക്കുനേരെ യുക്രെയ്ൻ ആക്രമണം; ഒറ്റ രാത്രികൊണ്ട് റഷ്യ വെടിവച്ചിട്ടത് 158 ഡ്രോണുകൾ
മോസ്കോ ∙ റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ

മോസ്കോ ∙ റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു.
മോസ്കോയിലെ 3 വിമാനത്താവളങ്ങൾ ശനിയാഴ്ച രാത്രി സർവീസ് നിർത്തിവച്ചു. മോസ്കോ മേഖലയിലെ കഷിറ ഊർജനിലയത്തിനുനേരെയും ആക്രമണശ്രമമുണ്ടായി. മോസ്കോ റിഫൈനറിക്കു പുറത്തുള്ള സാങ്കേതികവിഭാഗം കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. മോസ്കോ അടക്കം 15 മേഖലകളിൽ ഡ്രോണുകളെ തടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും ഊർജനിലയങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.