വെസ്റ്റ്ബാങ്കിലെ 3 അഭയാർഥി ക്യാംപുകൾ തകർത്ത് ഇസ്രയേൽ
ജറുസലം ∙ 10 ദിവസം നീണ്ട ആക്രമണങ്ങൾക്കു ശേഷം വെസ്റ്റ്ബാങ്കിലെ ജെനിൻ, തുൽകരിം, അൽ ഫറാ നഗരങ്ങളിലെ 3 അഭയാർഥിക്യാംപുകളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറ്റം തുടങ്ങി. കവചിത വാഹനങ്ങളിലെത്തിയ നൂറുകണക്കിന് സൈനികർ വ്യാപകമായ ആക്രമണങ്ങളാണു നടത്തിയത്. കുട്ടികളടക്കം 39 പലസ്തീൻകാർ കൊല്ലപ്പെട്ടു. ബുൾഡോസർ ഉപയോഗിച്ചു വീടുകളും റോഡുകളും തകർത്തു. സ്ഫോടക വസ്തുക്കൾ കണ്ടെത്താനായിരുന്നു റെയ്ഡ് എന്നും ഏറ്റുമുട്ടലിലാണ് 21 പേർ കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.

അതേസമയം, കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷൻ രണ്ടാം ഘട്ടം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആരംഭിച്ചു. ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണു വാക്സിനേഷൻ നടത്തുന്നത്. ഇതിനകം 3,55,000 കുട്ടികൾക്കു വാക്സീൻ നൽകി. മൂന്നാം ഘട്ടം 9 മുതൽ വടക്കൻ ഗാസയിലാണ്.
പട്ടിണി വ്യാപകമായ ഗാസയിൽ സൗജന്യ ഭക്ഷണവിതരണവും നിലച്ചു. ഗാസയിലെ 10 ലക്ഷത്തോളം പേർക്കു ഓഗസ്റ്റിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായില്ലെന്ന് യുഎൻ വക്താവ് പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ ബൈത്തയിൽ ഇസ്രയേലി കുടിയേറ്റത്തിനെതിരായ റാലിയിൽ പങ്കെടുത്ത തുർക്കി വംശജയായ സാമൂഹികപ്രവർത്തക ആസെനർ ഇസ്ജി (26)യെ സൈന്യം വെടിവച്ചുകൊന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ 17 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ 40,878 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,454 പേർക്കു പരുക്കേറ്റു.