ചാരവൃത്തി: 6 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി
മോസ്കോ ∙ ചാരവൃത്തിയാരോപിച്ച് 6 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. മോസ്കോയിലെ ബ്രിട്ടിഷ് എംബസിയിലെ രാഷ്ട്രീയവിഭാഗം ഉദ്യോഗസ്ഥരുടെ നയതന്ത്രപദവിയാണു റദ്ദാക്കിയത്. റഷ്യയ്ക്കെതിരെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രെയ്നിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും തമ്മിലുള്ള ചർച്ച വാഷിങ്ടനിൽ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണു നടപടി.

മോസ്കോ ∙ ചാരവൃത്തിയാരോപിച്ച് 6 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. മോസ്കോയിലെ ബ്രിട്ടിഷ് എംബസിയിലെ രാഷ്ട്രീയവിഭാഗം ഉദ്യോഗസ്ഥരുടെ നയതന്ത്രപദവിയാണു റദ്ദാക്കിയത്. റഷ്യയ്ക്കെതിരെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രെയ്നിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും തമ്മിലുള്ള ചർച്ച വാഷിങ്ടനിൽ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണു നടപടി. കഴിഞ്ഞ മേയിൽ റഷ്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ ബ്രിട്ടൻ, റഷ്യൻ ഉടമസ്ഥതയിലുള്ള ഒട്ടേറെ കെട്ടിടങ്ങൾക്കു നയതന്ത്രപദവി പിൻവലിക്കുകയും ചെയ്തിരുന്നു.
-
Also Read
ട്രംപിന് മതിയായി; ഇനി സംവാദത്തിനില്ല
പാശ്ചാത്യനിർമിത ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചാൽ അത് പാശ്ചാത്യരാജ്യങ്ങളും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. 250 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രിട്ടിഷ് നിർമിത സ്റ്റോം ഷാഡോ മിസൈലുകൾ യുക്രെയ്നിനു നൽകാനാണു നീക്കം.