‘ഹമാസിന് തുടർന്നും പിന്തുണ, ഇസ്രയേലിന് തിരിച്ചടി’: പ്രഖ്യാപനവുമായി ഹിസ്ബുല്ല, യുദ്ധം ശക്തമാകുമെന്ന് ആശങ്ക, മുന്നറിയിപ്പ്
ജറുസലം ∙ ഇലക്ട്രോണിക് പേജറുകൾ വഴി നടത്തിയ സ്ഫോടനപരമ്പര മേഖലയിൽ പൂർണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക. ഹമാസിന് തുടർന്നും പിന്തുണ നൽകുമെന്നും ‘പേജർ കൂട്ടക്കൊല’യ്ക്കുള്ള തിരിച്ചടി ഇസ്രയേലിനു നൽകുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇപ്പോൾ നടത്തിവരുന്ന ആക്രമണങ്ങൾ തുടരുമെന്നാണ് സ്ഫോടനപരമ്പരയ്ക്കു

ജറുസലം ∙ ഇലക്ട്രോണിക് പേജറുകൾ വഴി നടത്തിയ സ്ഫോടനപരമ്പര മേഖലയിൽ പൂർണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക. ഹമാസിന് തുടർന്നും പിന്തുണ നൽകുമെന്നും ‘പേജർ കൂട്ടക്കൊല’യ്ക്കുള്ള തിരിച്ചടി ഇസ്രയേലിനു നൽകുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇപ്പോൾ നടത്തിവരുന്ന ആക്രമണങ്ങൾ തുടരുമെന്നാണ് സ്ഫോടനപരമ്പരയ്ക്കു പിന്നാലെ ഹിസ്ബുല്ല വ്യക്തമാക്കിയത്.
അതേസമയം, മധ്യപൂർവദേശത്തെ പൂർണയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ജോർദാൻ ആരോപിച്ചു. ഇസ്രയേൽ നടപടി യുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഉടമസ്ഥരുടെ പോക്കറ്റിലും കയ്യിലും ഉണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. സ്ഫോടനത്തിൽ പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത മിക്കവരും ഹിസ്ബുല്ലയുടെ പ്രവർത്തകരായിരുന്നു. സംഘടനയുമായി ബന്ധമില്ലാത്തവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ബെയ്റൂട്ടിലെ ആശുപത്രികൾ സ്ഫോടനത്തിൽ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞു. മിക്കവർക്കും കണ്ണിനു സാരമായി പരുക്കേറ്റതായും പലരുടെയും കൈകൾ അറ്റുപോയതായും ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. മുഖത്ത് പരുക്കേറ്റവരുടെയും വിരലുകൾ അറ്റുപോയവരുടെയും ദൃശ്യങ്ങൾ പ്രചരിച്ചു. പരുക്കേറ്റവർക്കുള്ള മരുന്നുമായി ഇറാഖ് സൈനിക വിമാനം ബെയ്റൂട്ടിലെത്തി. തുർക്കി, ഇറാൻ, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. ഇസ്രയേൽ ചാരക്കണ്ണുകളെ വെട്ടിക്കാനാണ് മൊബൈൽ ഫോണുകൾക്ക് പകരം പേജറുകൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല ഫെബ്രുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹംഗറിയിലെ തട്ടിപ്പു കമ്പനി പേരിനു മാത്രം
ബുഡാപെസ്റ്റ് ∙ സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജർ നിർമിച്ച ഹംഗറി കമ്പനിയായ ബിഎസി കൺസൽറ്റിങ് കെഎഫ്ടിയുടെ ആസ്ഥാനം അന്വേഷിച്ചെത്തിയ മാധ്യമപ്രവർത്തകർ കണ്ടെത്തിയത് ആൾപ്പാർപ്പുള്ള മേഖലയിലെ ഒരു കെട്ടിടമാണ്. കെട്ടിടത്തിൽ എ4 ഷീറ്റ് വലുപ്പത്തിൽ ഗ്ലാസ് വാതിലിലാണ് സ്ഥാപനത്തിന്റെ പേരെഴുതിയിരുന്നത്. പുറത്തുവന്ന പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച വനിത ഇത് നിരവധി കമ്പനികളുടെ ആസ്ഥാനമാണെന്നാണ് പറഞ്ഞത്. അതേസമയം, ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന കമ്പനിയുടെ ആൾക്കാർ ഒരിക്കലും അവിടെ വന്നിട്ടില്ലെന്നും അവർ പറഞ്ഞു.
ക്രിസ്റ്റ്യാന റൊസാരിയോ ബാർസനി അർസീഡിയാകോനോ എന്ന വനിതയാണ് ആണ് കമ്പനിയുടെ സിഇഒ എന്ന് സമൂഹമാധ്യമത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. യുനെസ്കോ, യൂറോപ്യൻ യൂണിയൻ കമ്മിഷൻ, ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസി എന്നിവിടങ്ങളിൽ മുൻപ് ഇവർ ജോലി ചെയ്തിരുന്നുവത്രേ. ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. എണ്ണ ഖനനം മുതൽ കംപ്യൂട്ടർ ഗെയിം നിർമാണം വരെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്നാണ് സമൂഹമാധ്യമത്തിലൂടെ നൽകുന്നത്.
പങ്കാളിത്തം നിഷേധിച്ച് തയ്വാൻ കമ്പനി
തായ്പേയ് ∙ ഗോൾഡ് അപ്പോളോ എന്ന തായ്വാൻ കമ്പനി ഒന്നര വർഷത്തിനുള്ളിൽ കയറ്റിയയച്ചത് 2,60,0000 എആർ 924 പേജർ. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ മാത്രം നാൽപതിനായിരത്തിലേറെ പേജറുകളാണ് കയറ്റിയയച്ചത്. അതേസമയം, ഇതിൽ ലബനനിലേക്ക് എത്രയെണ്ണം അയച്ചു എന്നതിന്റെ രേഖകൾ കൈവശമില്ലെന്നാണ് തായ്വാൻ സർക്കാർ വ്യക്തമാക്കിയത്.
റീചാർജ് ചെയ്യാവുന്ന ലിഥിയം ബാറ്ററി ആണ് ഉപയോഗിക്കുന്നതെന്നാണ് ഗോൾഡ് അപ്പോളോയുടെ വെബ്സൈറ്റിൽ പറഞ്ഞിരുന്നത്. സ്ഫോടനപരമ്പരയ്ക്കു ശേഷം ഈ വിവരങ്ങൾ അപ്രത്യക്ഷമായി. ഗോൾഡ് അപ്പോളോ നിർമിക്കുന്ന തരത്തിലുള്ളതല്ല പൊട്ടിത്തെറിച്ച എആർ 924 പേജറുകളെന്ന് സിഇഒ ഹു ചിങ് കോങ് പറഞ്ഞു.