ബെയ്റൂട്ട് ∙ ബുധനാഴ്ച ലബനനിൽ പൊട്ടിത്തെറിച്ച വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ അടക്കംചെയ്തിരുന്നുവെന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടുപിടിക്കുക എളുപ്പമല്ലാത്തവിധമാണ് അതു ബാറ്ററിയിൽ ചേർത്തിരുന്നത്. ചൊവ്വാഴ്ച പൊട്ടിത്തെറിച്ച ആയിരക്കണക്കിനു പേജറുകളിൽ അടക്കം ചെയ്തിരുന്ന 3 ഗ്രാം സ്ഫോടകവസ്തുവും സുരക്ഷാപരിശോധനയിൽ കണ്ടുപിടിക്കാൻ കഴിയാത്തവിധമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ പേജറുകൾ ലഭിച്ചശേഷം ഹിസ്ബുല്ല അംഗങ്ങൾ പതിവു പരിശോധനകൾ നടത്തിയിരുന്നു. അലാം ശബ്ദം ഉയരുമോ എന്നറിയാൻ വിമാനത്താവളത്തിൽ പേജറുമായി പോയിരുന്നുവെന്നും ലബനൻ അധികൃതർ വെളിപ്പെടുത്തി. ഫാക്ടറികളിൽനിന്ന് പുറത്തേക്കുപോയശേഷം ഇടയ്ക്കെവിടെയോ ആകാം പേജറുകളിൽ സ്ഫോടകവസ്തുക്കൾ വച്ചതെന്നാണ് ഒരു നിഗമനം. ഇസ്രയേൽ ചാരസംഘടനയാണ് വിതരണശ്യംഖല മുഴുവനും ഉണ്ടാക്കിയതെന്ന ഊഹവും ശക്തമാണ്.

ADVERTISEMENT

പേജർ വിതരണശൃംഖലയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണു തയ്‌വാൻ, ബൾഗേറിയ അധികൃതരുടെ നിലപാട്. എങ്ങനെ, എവിടെവച്ച് പേജറുകളിൽ സ്ഫോടകവസ്തു വച്ചുവെന്നതും എങ്ങനെയാണ് പൊട്ടിത്തെറി സാധ്യമാക്കിയതെന്നതും ഇനിയും വ്യക്തമല്ല. ഹംഗറി, ബൾഗേറിയ, തയ്‌വാൻ, നോർവേ, റുമാനിയ എന്നീ രാജ്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നത്.

ഇസ്രയേലാണു പിന്നിലെന്നതു വിവിധ സുരക്ഷാ സ്രോതസ്സുകൾ ഉറപ്പിക്കുമ്പോഴും ഇസ്രയേൽ നേരിട്ട് ഉത്തരവാദിത്തമേറ്റിട്ടില്ല. ലബനനിൽ പ്രധാനപ്പെട്ട ഒരു സൈനികനീക്കം നടക്കാൻ പോകുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് അറിയിച്ചിരുന്നു. എന്നാൽ, വിശദാംശങ്ങൾ നൽകിയില്ലെന്നു യുഎസ് അധികൃതർ വെളിപ്പെടുത്തി. ഗാലന്റിന്റെ ഫോൺ സന്ദേശത്തിനു പിന്നാലെയാണു പേജറുകൾ പൊട്ടിത്തെറിച്ചത്.

ADVERTISEMENT

പേജർ നൽകിയത്  മലയാളിയുടെ കമ്പനി വഴിയെന്ന് മാധ്യമറിപ്പോർട്ട്

∙ കമ്പനിയുടെ പേര് പറയാതെ ബൾഗേറിയ

ADVERTISEMENT

ബെയ്റൂട്ട് ∙ നോർവേയിലുള്ള റിൻസൺ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൾഗേറിയയിലെ നോർട്ട ഗ്ലോബൽ ലിമിറ്റഡാണ് ലബനനിലേക്ക് പേജറുകൾ വിതരണം ചെയ്തതെന്നു ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി മൂത്തേടത്ത് കുടുംബാംഗമായ റിൻസൺ 10 വർഷമായി നോർവേയിലാണെങ്കിലും ഇതേയാൾ തന്നെയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

പേജർ വിതരണവുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബൾഗേറിയൻ സർക്കാർ അറിയിച്ചെങ്കിലും കമ്പനിയുടെ പേരു പറഞ്ഞിട്ടില്ല. ബംഗേറിയയുടെ തലസ്ഥാനമായ സോഫിയ ആസ്ഥാനമായുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡാണു ഹിസ്ബുല്ലയ്ക്കു പേജറുകൾ നൽകിയതെന്നും ഇതുമായി ബന്ധപ്പെട്ടു ബൾഗേറിയ വഴി 16 ലക്ഷം യൂറോയുടെ ഇടപാടു നടന്നതായും ഈ പണം ഹംഗറിയിലേക്കാണ് പോയതെന്നും ബൾഗേറിയൻ സർക്കാർ ടിവിയും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യവും ബൾഗേറിയയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. നോർട്ടയുടെ ആസ്ഥാനം സോഫിയ നഗരത്തിലെ ഒരു അപാർട്മെന്റിലാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. 200 കമ്പനികൾ പ്രവർത്തിക്കുന്ന സോഫിയയിൽ പക്ഷേ, നോർട്ട ഒരു കമ്പനിയായി പ്രവർത്തിക്കുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

എംബിഎ പഠനശേഷം നോർവേയിലേക്കു പോയ റിൻസൺ അവിടെ സ്വന്തം കമ്പനി ആരംഭിക്കുകയായിരുന്നു. 3 ദിവസം മുൻപും വീട്ടിലേക്കു വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ടു വാർത്തകൾ വന്നതോടെ റിൻസണെയും ഭാര്യയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

English Summary:

Explosives placed on walkie talkies difficult to detect