ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന് മാർപാപ്പ; റോമിൽ അഭയം നൽകാമെന്നും വാഗ്ദാനം
റോം ∙ മ്യാൻമറിൽ തടവിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ച ഫ്രാൻസിസ് മാർപാപ്പ, ആവശ്യമെങ്കിൽ അവർക്കു വത്തിക്കാനിൽ അഭയം നൽകാമെന്നു വാഗ്ദാനം ചെയ്തു. സൂ ചിയുടെ മകനെ കണ്ടിരുന്നെന്നും സൂ ചിയെ റോമിലേക്ക് സ്വീകരിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചെന്നും മാർപാപ്പ അടുത്തിടെ തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിനിടെ ഈശോ സഭാ വൈദികരുമായി നടത്തിയ സ്വകാര്യ യോഗത്തിലാണു വ്യക്തമാക്കിയത്.

റോമിലെ ഈശോസഭാ വൈദികൻ മാർപാപ്പയുടെ അനുമതിയോടെ ഇറ്റാലിയൻ മാധ്യമത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് നിലപാട് ചർച്ചയായത്. ജനാധിപത്യത്തിലും പൗരാവകാശ സംരക്ഷണത്തിലും അടിത്തറയിട്ട സമാധാനത്തിലൂടെ മാത്രമേ മ്യാൻമറിനു ഭാവിയുള്ളുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.
2017ൽ മാർപാപ്പ മ്യാൻമർ സന്ദർശിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് അറസ്റ്റിലായ സൂ ചിക്ക് വിവിധ കേസുകളിൽ 27 വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. മ്യാൻമർ സ്വാതന്ത്ര്യപോരാളി ഓങ് സാനിന്റ മകളായ സൂ ചിയെ അടുത്തിടെ ജയിലിൽ നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി.