ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.

English Summary:

Austrian Far-Right Freedom Party Tops National Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com